കേദാര്‍നാഥ് | കേദാര്‍നാഥില്‍ നിന്നുള്ള ചാര്‍ ധാം യാത്രാ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചെ രുദ്രപ്രയാഗിലെ ഗൗരികുണ്ഡിന് സമീപം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ പൈലറ്റും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗൗരികുണ്ഡില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ മുകളിലേക്ക് ട്രെക്കിംഗ് അകലെയുള്ള ഗൗരി മായ് ഖാര്‍ക്കിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.
ബെല്‍ 407 യൂട്ടിലിറ്റി ഹെലികോപ്റ്ററായ ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് തമകര്‍ന്നത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യാത്രക്കാര്‍. എന്‍ഡിആര്‍എഫിന്റെയും എസ്ഡിആര്‍എഫിന്റെയും സംഘങ്ങള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് പൈലറ്റിനെ താഴ്വരയ്ക്ക് പുറത്തേക്ക് ഹെലികോപ്റ്റര്‍ കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചതെന്ന് ജില്ലാ ടൂറിസം വികസന ഓഫീസര്‍ രാഹുല്‍ ചൗബെ അറിയിച്ചു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
2025 മെയ് 2 ന് കേദാര്‍നാഥ് ക്ഷേത്രം തുറന്നതിനുശേഷം ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട അഞ്ചാമത്തെ സംഭവമാണിത്.