ഭോപ്പാല്‍ | മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ കോലാറസ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മന്ത്രവാദത്തിന്റെ പേരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീക്കുമുകളില്‍ തലകീഴായി കെട്ടിത്തൂക്കി. മാതാപിതാക്കളുടെയും മന്ത്രവാദിയുടെയും നടപടിയില്‍ തീയുടെ ചൂടും പുകയുമേറ്റ് കുഞ്ഞിന്റെ കുഞ്ഞിന്റെ കണ്ണിനു സാരമായി പരിക്കേറ്റു. മാര്‍ച്ച് 13 നാണ് സംഭവം.

മകനെ ചില ദുരാത്മാവുകള്‍ വേട്ടയാടുന്നുണ്ടെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സുഖമില്ലാതിരുന്ന കുട്ടിയെ മാതാപിതാക്കള്‍ തന്നെയാണ് മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് തീയുടെ മുകളില്‍ തലകീഴായി കെട്ടിത്തൂക്കി പൂജ നടത്തുകയായിരുന്നു. പൂജ കഴിഞ്ഞപ്പോള്‍ കണ്ണിന് പരിക്ക് പറ്റിയതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. കുഞ്ഞിനെ പ്രവേശിപ്പിച്ച ശിവപുരി ജില്ലാ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.

priest along with father and mother hang child above fire for pooja 

LEAVE A REPLY

Please enter your comment!
Please enter your name here