യുപിഐയില്‍ നാലംഗ പിന്നിനു പകരക്കാരാകാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഫിംഗര്‍പ്രിന്റ് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറെടുക്കുന്നു. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റ് 2025 ല്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) റിസര്‍വ് ബാങ്കും ചേര്‍ന്ന് യുപിഐ സംവിധാനത്തിലെ നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു. യുപിഐയെ അടിമുടി മാറ്റി നൂതനമാക്കാനാണ് ലക്ഷ്യമാക്കുന്നത്. കൈകള്‍ ഉപയോഗിക്കാതെ യുപിഐ പണമിടപാട് നടത്താനാവുന്ന സാങ്കേതികത ഫെസ്റ്റില്‍ അവതരിപ്പിക്കപ്പെട്ടതിലുണ്ട്.
മുഖത്ത് ധരിക്കുന്ന സ്മാര്‍ട് ഗ്ലാസുകള്‍ക്ക് വേണ്ടിയുള്ള യുപിഐ ലൈറ്റ് ഫീച്ചറാണ് അവതരിപ്പിച്ചത്. സ്മാര്‍ട് ഗ്ലാസിലൂടെ വോയ്‌സ് കമാന്റുകള്‍ വഴി പണമിടപാട് നടത്തുന്നതാണ് രീതി. ഫോണോ പിന്‍ നമ്പറോ ഫിംഗര്‍പ്രിന്റോ ഒന്നും ഇതിനു ആവശ്യമില്ല. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി.
New biometric features including face authentication for upi