ന്യൂഡല്‍ഹി | ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലെ ഒരു മുത്ത് കടയില്‍ ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ ഒരേ കുടുംബത്തിലെ പതിനേഴു പേര് മരിച്ചു. കൃഷ്ണ പേള്‍സ് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. പ്രാഥമിക പരിശോധനയില്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തെലങ്കാന ദുരന്ത പ്രതികരണ, അഗ്നിശമന സേവന ഡിജി വൈ നാഗി റെഡ്ഡി പറഞ്ഞു. തീപിടുത്തത്തില്‍ മരിച്ചവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു.
പ്രഹ്ലാദ് (70 വയസ്സ്), മുന്നി (70 വയസ്സ്), രാജേന്ദര്‍ മോദി (65), സുമിത്ര (60 വയസ്സ്), ഹാമി (7 വയസ്സ്), അഭിഷേക് (31 വയസ്സ്), ശീതള്‍ (35 വയസ്സ്), പ്രിയാന്‍ഷ് (4 വയസ്സ്), ഇരാജ് (2 വയസ്സ്), ആരുഷി (3 വയസ്സ്), ഋഷഭ് (4 വയസ്സ്), പ്രതം (1.5 വയസ്സ്), അനുയന് (3 വയസ്സ്), വര്‍ഷ (35 വയസ്സ്), പങ്കജ് (36 വയസ്സ്), രജനി (32 വയസ്സ്), ഇദ്ദു (4 വയസ്സ്) എന്നിവരാണ് മരിച്ചത്.
ഈ ദുരന്തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു മുത്ത് കടയിലാണ് തീപിടിത്തമുണ്ടായത്.
‘കടയുടെ മുകളിലെ നിലയിലായിരുന്നു അവരുടെ വീട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചത്. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്… ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷേ ഹൈദരാബാദ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരമായതിനാല്‍, പോലീസ്, മുനിസിപ്പല്‍, ഫയര്‍, വൈദ്യുതി വകുപ്പുകള്‍ ശക്തിപ്പെടുത്തണം” – കേന്ദ്രമന്ത്രി ജി കിഷന് റെഡ്ഡി മന്ത്രി കൂട്ടിച്ചേര്‍ത്തു.