ന്യൂഡല്‍ഹി | രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍, ഏപ്രില്‍ 26ന് കേരളം വിധി എഴുതും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനു നടക്കും. നാലു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞുവെന്നും 10.05 ലക്ഷം പോളിംഗ് സ്‌്േറ്റഷനുകളും ഒന്നരക്കോടി പോളിംഗ് ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞുവെന്നും ക്മ്മിഷന്‍ വിശദീകരിച്ചു.

ആദ്യഘട്ടം ഏപ്രില്‍ 19നാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 24ന് നടക്കും. മേയ് ഏഴിനാണ് മൂന്നാം ഘട്ടം. മേയ് 13ന് നാലാം ഘട്ടവും മേയ് 20ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 26ന് ആറാം ഘട്ടവും ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഒരേ ദിവസമാണ് തെരഞ്ഞെടുപ്പ്.

ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് മേയ് 13നും അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേക്ക് ഏപ്രില്‍ 19നും വോട്ടെടുപ്പ് നടക്കും. വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങിലും ഉപതെരഞ്ഞെടുപ്പ് നടക്കും. എന്നാല്‍, ജമ്മു കാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കില്ല.

96.88 കോടി വോട്ടര്‍മാരാണ് 2024 ല്‍ വോട്ടു ചെയ്യുന്നത്. ഇതില്‍ 49.72 കോടി പുരുഷ വോട്ടര്‍മാരാണ്. 47.15 കോടി സ്ത്രീ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 48044 ട്രാന്‍സ്ഡന്‍ഡേഴസ് വോട്ടര്‍മാരുമുണ്ട്. ഇതില്‍ 1.82 കോടി കന്നി വോട്ടര്‍മാരാണ്. 19.74 കോടിയാണ് യുവ വോട്ടര്‍മാരുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here