ന്യൂഡല്‍ഹി | കനത്ത മഴയെ തുടര്‍ന്ന് സിക്കിമിലെ സൈനിക ക്യാമ്പിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് സൈനികര്‍ മരിച്ചു. ഹവല്‍ദാര്‍ ലഖ്വീന്ദര്‍ സിംഗ്, ലാന്‍സ് നായിക് മുനീഷ് താക്കൂര്‍, പോര്‍ട്ടര്‍ അഭിഷേക് ലഖാഡ എന്നീ മൂന്ന് ധീരജവാന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സംഭവത്തില്‍ ആറ് സൈനികരെ കാണാതായി. നിസ്സാര പരിക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലാച്ചെന്‍ ജില്ലയിലെ ചാറ്റനില്‍ ഇന്നലെ (ഞായര്‍) വൈകുന്നേരം 7 മണിയോടെയുണ്ടായ മണ്ണിടിച്ചിലിലാണ് അപകടമുണ്ടായത്.

‘കാണാതായ ആറ് സൈനികരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു” എന്നാണ് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here