തിരുവനന്തപുരം | പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി-സി61) ദൗത്യം പൂര്‍ത്തിയാക്കാനാകാതെ ഐ.എസ്.ആര്‍.ഒ ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 5.59 ന് വിക്ഷേപിച്ച
പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് ലക്ഷ്യം നേടാതെപോയത്.

നാല് ഘട്ടങ്ങളുള്ള പി.എസ്.എല്‍.വിയുടെ പ്രകടനം രണ്ടാം ഘട്ടം വരെ സാധാരണമായിരുന്നുവെന്നും പിന്നേട് പരാജയമായെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ വിശദീകരിച്ചു.

‘ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാമത്തെ വിക്ഷേപണമാണ് ഇന്ന് ഞങ്ങള്‍ ലക്ഷ്യമിട്ടത്, പി.എസ്.എല്‍.വി-സി61 ഇ.ഒ.എസ്-09 ദൗത്യം. പി.എസ്.എല്‍.വി നാല് ഘട്ടങ്ങളുള്ള ഒരു വാഹനമാണ്, രണ്ടാം ഘട്ടം വരെ പ്രകടനം സാധാരണമായിരുന്നു.
മൂന്നാം ഘട്ട മോട്ടോര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചില്ല. ചേംബര്‍ മര്‍ദ്ദത്തില്‍ കുറവുണ്ടായി. ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല” – നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
റിമോട്ട് സെന്‍സിംഗ് ഡാറ്റ ഉറപ്പാക്കുകയും ഭൗമ നിരീക്ഷണത്തിന്റെ ആവൃത്തി മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here