തിരുവനന്തപുരം | തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് പുതിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ മന്ത്രാലയം എല്ലാ റെയില്‍വേ സോണുകള്‍ക്കും പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം, 2025 ജൂലൈ 1 മുതല്‍, ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) വെബ്സൈറ്റ്/ആപ്പ് വഴി തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ.
‘തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സാധാരണ അന്തിമ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക’ – എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അതില്‍ പറയുന്നു. ’01-07-2025 മുതല്‍, തത്കാല്‍ സ്കീമിന് കീഴിലുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) വെബ്സൈറ്റ്/അതിന്റെ ആപ്പ് വഴി ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ.’ ‘2025 ജൂലൈ 15 മുതല്‍ തത്കാല്‍ ബുക്കിംഗുകള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള OTP പ്രാമാണീകരണം നിര്‍ബന്ധമാക്കും’ – ഹെയില്വേ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.