ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ 26 സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച നിര്‍ണായക സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂരിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം.

ഓപ്പറേഷന്റെ തീവ്രതയും പ്രൊഫഷണലിസവും വ്യക്തമാക്കുന്ന വീഡിയോയാണ് വെസ്റ്റേണ്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഓപ്പറേഷന്‍ സിന്ദൂരത്തെ നയിച്ചത് കോപമോ പ്രതികാരമോ അല്ല, മറിച്ച് നീതി നടപ്പാക്കാനും ഭീകരവാദികള്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കും ശാശ്വതമായ പാഠം പഠിപ്പിക്കാനുമുള്ള ഉറച്ച ദൃഢനിശ്ചയമാണ് എന്ന് ഇന്ത്യന്‍ സൈന്യം പറയുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂരിന്റെ സൂക്ഷ്മമായ ആസൂത്രണം, കര്‍ശന പരിശീലനം, കൃത്യമായ നിര്‍വ്വഹണം എന്നിവ വിശദീകരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശിവ് താണ്ഡവ സ്‌തോത്രത്തിന്റെ ഒരു സംഗീത ശകലത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശിവ് താണ്ഡവ സ്‌തോത്രം ശിവന്റെ ഉഗ്രമായ പ്രപഞ്ച നൃത്തത്തെയും ദിവ്യശക്തിയെയും പ്രകീര്‍ത്തിക്കുന്ന ശക്തവും കാവ്യാത്മകവുമായ ഒരു സ്തുതിഗീതമാണ്. പാക്കിസ്ഥാന്റെ ഓരോ സൈനിക പോസ്റ്റുകളും ഇന്ത്യന്‍ തിരിച്ചടിയില്‍ വീഴുന്നത് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here