ന്യൂഡല്‍ഹി| ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കനേഡിയന്‍ നടപടിക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ മറുപടി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ സഞ്ജയ് കുമാര്‍ വര്‍മയെയും അവിടുള്ള എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ച ഇന്ത്യ, ആറു കനേഡിയര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തോടാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്. നിലവിലെ കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണു തിരിച്ചു വിളിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.