ന്യൂഡല്‍ഹി | ഹരിയാനയിലെ സോനെപത്തിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒഴിഞ്ഞ കോച്ചിനുള്ളില്‍ 35 വയസ്സുള്ള വീട്ടമ്മ കൂട്ട ബലാത്സംഘത്തിന് ഇരായാക്കിയശേഷം ട്രാക്കില്‍ ഉപേക്ഷിച്ചു. മറ്റൊരു ട്രെയിന്‍ കടന്നുപോയതോടെ യുവതിയുടെ കാല്‍ നഷ്ടമായി. സോനെപത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ റോഹ്തക്കിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറോട് ബലാത്സംഘം ചെയ്യപ്പെട്ട വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്.

ജൂണ്‍ 24 ന് വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതായിരുന്നു യുവതി. ജൂണ്‍ 26 ന് ഖില പോലീസ് സ്റ്റേഷനില്‍ കാണാതായതായി ഭര്‍ത്താവ് പരാതി നല്‍കി, കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 25 നാണ് ഒരു കോളേജിന് സമീപമുള്ള ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കൂട്ടബലാത്സംഗത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഒരു സംഘം ആശുപത്രിയിലെത്തി സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പാനിപ്പത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് പേരാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി യുവതി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here