ഗംഗ, ബ്രഹ്ണപുത്ര, സിന്ധു തുടങ്ങിയ നദികളിലായി 6327 ഡോള്‍ഫിനുകളുണ്ടെന്ന് കണ്ടെത്തി. ഡോള്‍ഫിനുകളുടെയും ജല ആവാസ വ്യവസ്യുടെയും സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രോജക്ട് ഡോള്‍ഫിന്‍ പദ്ധതിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. ഗുജറാത്തിലെ ഗിര്‍ ദേശീയ ഉദ്യോന സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എട്ടു സംസ്ഥാനങ്ങളിലെ 28 നദികളില്‍ 3150 മാന്‍ഡേയ്‌സില്‍ 8500 കിലോമീറ്റര്‍ 2121നും 2023നും ഇടയില്‍ സഞ്ചരിച്ചാണ് വിവരങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ നദീ ഡോള്‍ഫിനുകള്‍ ഉള്ളത്. എണ്ണത്തില്‍ രണ്ടാമത് ബീഹാറും മൂന്നാമതായി പശ്ചിമ ബംഗാളുണ്ട്. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലും സര്‍വേ നടന്നു.
ഗംഗ, ബ്രഹ്മപുത്ര, സിന്ധു നദീതടങ്ങള്‍ക്കു കുറുകെ രണ്ടു വര്‍ഷം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഗംഗാ ബ്രഹ്മപുത്ര മേഘ്‌ന നദികളിലും അതിന്റെ പോഷകനദികളിലുമാണ് ഗംഗാനനീ ഡോള്‍ഫിനുകള്‍ വസിക്കുന്നത്. സിന്ധു നദിയില്‍ ചെറിയ അളവിലും ഡോള്‍ഫിനുകളുണ്ട്. ആവശ്യത്തിനു ആളമുള്ളതും മനുഷ്യശല്യം കുറഞ്ഞതുമായ പ്രദേശങ്ങളിലാണ് ഡോള്‍ഫിനുകള്‍ സാധാരണയായി വളരുന്നതെന്നു സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.