ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ റുഷികുല്യ നദിമുഖത്തിനടുത്തുള്ള കടല്‍തീരത്ത്, ഗോഖവക്കുട മുതല്‍ ബടേശ്വര്‍ വരെയുള്ള കിലോമീറ്ററുകള്‍ ദൂരത്തിലുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിത മേഖലയാക്കി. കുറുക്കന്‍, കാട്ടുപന്നി, കാട്ടുനായ, പക്ഷികള്‍ തുടങ്ങിയ വേട്ടക്കാരില്‍ നിന്ന് മുട്ടകളെ സംരക്ഷിക്കാന്‍ 140 ല്‍ അധികം ആളുകളടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. മുഴുവന്‍ പ്രദേശത്തെയും 50 സെക്ടറായി തിരിച്ച്, ഓരോ സെക്ടറിലും വനം വകുപ്പിന്റെ ഉദ്യോഗസ്ഥരും വോളന്റിയര്‍മാരും ഉണ്ട്.

ഫെബ്രുവരി 23വരെ, എട്ടു ദിവസത്തെ കുട്ട കൂടുകൂട്ടലില്‍ ഏകദേശം ഏഴു ലക്ഷത്തോളം കടലാമകള്‍ ഇവിടെ മുട്ടയിട്ടു. വംശഭീഷണി നേരിടുന്ന സമുദ്രജീവികള്‍ കഴിഞ്ഞ വര്‍ഷം ബീച്ചില്‍ എത്താതിരുന്നതിനാലും ആദ്യമായി ഏഴു ലക്ഷത്തില്‍ അധികം ഒലിവ് റിഡ്‌ലി കടലാമകള്‍ എത്തിയതിനാലും അവയ്ക്ക് ആതിഥേയത്വം വഹിച്ച് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് റുഷികുല്യ തീരം സ്ഥാപിച്ചു.

കഴിഞ്ഞ വര്‍ഷം ഒരാളും എത്താതിരുന്ന ഈ തീരത്ത് ഫെബ്രുവരി 16 ലെ പ്രഭാതത്തില്‍ നീന്തിക്കയറിയത് 11,000 ത്തില്‍ അധികം കടലാമകളുടെ സൈന്യമാണ്. അതും പതിവു തെറ്റിച്ച് പകല്‍ സമയത്ത്. ഇവരുടെ വരവും പ്രതീക്ഷിച്ച് സൗകര്യങ്ങള്‍ ഒരുക്കി സന്നദ്ധ പ്രവര്‍ത്തകരും ഗവേഷകരും സംരക്ഷകരും അടങ്ങുന്ന സംഘം കാത്തിരിപ്പുണ്ടായിരുന്നു.

റുഷികുല്യ നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന തീരം ഒലിവ് റിഡ്‌ലി ആമകളുടെ കൂടുകെട്ടല്‍ കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമാണ്. ഒരു ദിവസം 10,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആമകള്‍ മുട്ടയിടാന്‍ കരയിലേക്ക് വരുന്നതിനെയാണ് കൂട്ട കൂടുകെട്ടല്‍ എന്ന് നിര്‍വചിക്കുന്നത്. എല്ലാവര്‍ഷവും ജനുവരി മുതല്‍ മാര്‍ച്ചുവരെ ആയിരക്കണക്കിനു ഒലിവ് റഡ്‌ലി കടലമാകളാണ് മുട്ടയിടാന്‍ തീരത്ത് എത്തുന്നത്. കടല്‍ വഴിയുള്ള കൂട്ട വരവിന്റെ സ്പാനിഷ് പദമായ ‘അരിബാഡ’ എന്നറിയപ്പെടുത്ത ഒരു മനോഹരമായ പ്രകൃതിദത്ത സംഭവമാണിത്.

ഒഡീഷയിലെ പ്രമുഖ നദികളിലൊന്നാണ് കാണ്ഡമാല്‍, ഗഞ്ചം, ബൗധ് ജില്ലകളിലൂടെ ഒഴുകുന്ന റുഷികുല്യ നദി. കിഴക്കന്‍ ഘടത്തിലെ ഡാരിംഗ്ബാഡി കുന്നുകളില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ നദിയെ ഒഡീഷയുടെ കാശ്മീര്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. 165 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഗഞ്ചം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്.

ഫെബ്രുവരി 16 മുതല്‍ 23 വരെ കൂട്ടത്തോടെ കൂടുകെട്ടുന്ന സമയത്ത് ആകെ 6,98,718 ഒലിവ് റിഡ്‌ലി കടലാമകള്‍ ഇവിടെ മുട്ടയിട്ടു. ഇവിടെ ഇത്രയും അധികം കടലാമകള്‍ ഒരുമിച്ച് കൂടുകൂട്ടി മുട്ടയിടുന്നത് റെക്കോര്‍ഡ് ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2023 ല്‍ 6,37,000 എന്ന റെക്കോര്‍ഡ് ഇക്കുറി മറികടന്നു. 2022 ല്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലുവരെ ഏകദേശം 5,50,317 ആമകള്‍ ബീച്ച് സന്ദര്‍ശിച്ചുവെന്നാണ് കണക്ക്.

40- 55 ദിവസങ്ങള്‍ക്കുശേഷം മുട്ടകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ പുറത്തുവരുമെന്ന് ആമ വിദഗ്ധര്‍ പറയുന്നത്. അതുവരെ ഇതിനെ സംരക്ഷിക്കും. ഈ വര്‍ഷം കൂട്ടത്തോടെ കൂടുണ്ടാക്കുന്നതിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും വിദഗ്ധര്‍ കണക്കു കൂട്ടുന്നുണ്ട്. 2001 ല്‍ ഇന്ത്യയിലെ മറ്റൊരു കേന്ദ്രമായ ഓഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ മറ്റൊരു ആവാസവ്യവസ്ഥയായ ഗഹിര്‍മാതയില്‍ 7,41,000 എണ്ണം മുട്ടയിട്ടിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതുവരെ ഇവിടെ കൂട്ടത്തോടെ കൂടുകെട്ടല്‍ ആരംഭിച്ചിട്ടില്ല.

entry-curbs-on-5km to-protect-ridley-eggs of Olive Ridley turtles in record numbers for arribada to Rushikulya beach

LEAVE A REPLY

Please enter your comment!
Please enter your name here