മുംബൈ | ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂര്‍ ഏഴു മിനിറ്റുമായി കുറയുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 508 കിലോമീറ്റര്‍ ദൂരം. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സ് (ബി.കെ.സി) പ്രദേശത്തുനിന്ന് ആരംഭിച്ച് ഗുജറാത്തിലെ വാപി, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളുമായി മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
ഭാവ്നഗര്‍ ടെര്‍മിനസില്‍നിന്ന് അയോധ്യ എക്സ്പ്രസ്, രേവപുണെ എക്സ്പ്രസ്, ജബല്‍പൂര്‍ റായ്പൂര്‍ എക്സ്പ്രസ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരായ മോഹന്‍യാദവ്, വിഷ്ണുദേവ് സായ് എന്നിവര്‍ ഫഌഗ് ഓഫ് ചെയ്തു.