ന്യൂഡല്‍ഹി | ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനവ് നേരിടാന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത് മാര്‍ച്ചിലാണ്. അന്ന് നാലു ശതമാനം വര്‍ധനവ് വരുത്തിയതോടെയാണ് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായത്. പുതിയ വർദ്ധനവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങുന്നതോടെ ക്ഷാമബത്ത 53 % ആകും.

LEAVE A REPLY

Please enter your comment!
Please enter your name here