കൊല്‍ക്കത്ത| പശ്ചിത ബംഗാള്‍ സര്‍ക്കാരിനു പ്രതികൂലമായ പല വിധികളും പ്രഖ്യാപിച്ച ജഡ്ജിയാണ് കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗാംഗുലി. ഔദ്യോഗിക ജോലി രാജിവച്ചശേഷം അദ്ദേഹം ആദ്യം പ്രഖ്യാപിച്ചത് ബി.ജെ.പി പ്രവേശനമാണ്. അടുത്ത ദിവസം അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുക്കും.
തൃണമുല്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടാന്‍ കെല്‍പ്പുള്ള എക ദേശീയ പാര്‍ട്ട് എന്ന നിലയ്ക്കാണ് ബി.ജെ.പിയില്‍ ചേരാന്‍ നിശ്ചയിച്ചതെന്നാണ് ഗാംഗുലിയുടെ വിശദീകരണം.ബാംഗളിലെ ഭരണകക്ഷി നേതാക്കളുടെ നിരന്തര പ്രോത്സാഹനവും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കാരണമായെന്നു പരിഹസിച്ച മുന്‍ ജഡ്ജി അവരോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുശട നേതൃത്വപാടവത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം സ്ഥാനാര്‍ത്ഥി ആകുമെന്നാണ് സൂചന.