ന്യുഡല്‍ഹി | രാജ്യത്ത് സി.എ.എ നടപ്പിലാക്കി. ആദ്യം അപേക്ഷിച്ച 14 പേര്‍ക്ക് പൗരത്വം നല്‍കി. രണ്ടുമാസം മുമ്പാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച 14 പേര്‍ക്കാണ് നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
2019 ഡിസംബറില്‍ പാര്‍ലമെന്റ് നിയമം പാസാക്കിയതിന് ശേഷം നാല് വര്‍ഷത്തിലേറെയായി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്, മാര്‍ച്ച് 11 ന് കേന്ദ്രം പൗരത്വ ഭേദഗതി നിയമത്തിനായുള്ള (സിഎഎ) നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു. അപേക്ഷിക്കാനുള്ള സംവിധാനവും ഒരുക്കി. തെരഞ്ഞെടുപ്പ് പുരോഗമിക്കവേ, ആദ്യ അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുകയും ചെയ്തു.