ന്യൂഡല്‍ഹി | പാകിസ്ഥാന്‍ പിടികൂടിയ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികന്‍ പൂര്‍ണം സൗവിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിറ്റേദിവസമാണ്
ബിഎസ്എഫ് സൈനികന്‍ പൂര്‍ണം സൗവിന്‍ പാക്കിസ്ഥാന്റെ പിടിയിലായത്.
ബിഎസ്എഫിന്റെ 24-ാം ബറ്റാലിയനിലെ അംഗമായ പൂര്‍ണം സൗവിന്‍ ഏപ്രില്‍ 23 ന് പഞ്ചാബിലെ ഫിറോസ്പൂരിലെ ഡ്യൂട്ടിയിലായിരുന്നു. ഒരു പ്രദേശം ഒഴിപ്പിക്കുന്നതില്‍ കര്‍ഷകരെ സഹായിക്കുന്നതിനിടെ അദ്ദേഹം അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നതോടെയാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലായത്.
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. അട്ടാരി അതിര്‍ത്തി വഴി ജവാനെ ഇന്ത്യയിലെത്തിച്ചെന്ന് ബിഎസ്എഫ് സ്ഥിതീകരിച്ചു.