ന്യൂഡല്‍ഹി | അനുമതിയില്ലാതെ വാര്‍ത്താ ഏജന്‍സിയുടെ വീഡിയോകള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എഎന്‍ഐ) ഫയല്‍ ചെയ്ത പകര്‍പ്പവകാശ, വ്യാപാരമുദ്ര ലംഘന കേസില്‍ ഡല്‍ഹി കോടതി തിങ്കളാഴ്ച യൂട്യൂബര്‍ മോഹക് മംഗളിനും ഗൂഗിള്‍ എല്‍എല്‍സിക്കും നോട്ടീസ് അയച്ചു.

എന്നാല്‍, വീഡിയോകള്‍ നീക്കം ചെയ്യുന്നത് തുടരുന്നതിനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ജില്ലാ ജഡ്ജി (കൊമേഴ്സ്യല്‍ കോടതികള്‍) ബല്‍വന്ത് റായ് ബന്‍സാല്‍ വിസമ്മതിച്ചു. ജൂലൈ 26 ന് കേസ് വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. മംഗളിനെതിരെ എഎന്‍ഐ ഫയല്‍ ചെയ്ത രണ്ടാമത്തെ കേസാണിത്.

ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പുതിയ കേസില്‍, മംഗള്‍ തന്റെ ചാനലില്‍ പത്ത് വീഡിയോകള്‍ നിയമവിരുദ്ധമായും അനധികൃതമായും പുനര്‍നിര്‍മ്മിച്ചതായി എഎന്‍ഐ ആരോപിച്ചു. മംഗള്‍ വാര്‍ത്താ ഏജന്‍സിയുടെ ലോഗോ അനധികൃതമായി ഉപയോഗിച്ചതായും അവര്‍ അവകാശപ്പെട്ടു. 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്. എഎന്‍ഐയെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ സിദ്ധാന്ത് കുമാറാണ് ഹാജരായത്. മംഗളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ലാല്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here