മുംബൈ | വീണ്ടും ഒരു ദുരന്തത്തില്‍ നിന്നും എയര്‍ഇന്ത്യാ വിമാനം കഷ്ടിച്ച് രക്ഷപ്പെട്ടു. ഇത്തവണ മുംബൈ ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയത്. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോയ എഐ 2744 നമ്പര്‍ വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ലാന്‍ഡിങ് സമയത്ത് വിമാനത്തിന്റെ മൂന്ന് ടയറുകള്‍ പൊട്ടിയതായും പറയപ്പെടുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

വിമാനത്തിന്റെ എഞ്ചിന് തകരാര്‍ സംഭവിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്തുള്‍പ്പെടെ ഉണ്ടായ കേടുപാടുകളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here