മുംബൈ | സ്‌റ്റേഷനില്‍ നിര്‍ത്തിയ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങിയ രണ്ടുവയസുകാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നഗര്‍ മെട്രോ സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം. വാതിലുകള്‍ തുറന്നതോടെ കുട്ടി പുറത്തിറങ്ങി. ഉടന്‍തന്നെ വാതിലുകള്‍ അടയുകയും ചെയ്തു. നിസഹായനായി ട്രെയിനിന് അരികില്‍ നിന്ന കുട്ടിയെക്കണ്ട് സ്‌റ്റേഷന്‍ ജീവനക്കാരന്‍ ട്രെയിന്‍ നിര്‍ത്തിച്ചതാണ് രക്ഷയായത്. തുടര്‍ന്ന് വാതിലുകള്‍ തുറക്കപ്പെട്ടതോടെ കുട്ടി വേഗത്തില്‍ ഉള്ളില്‍ക്കയറുകയായിരുന്നു. മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ് ഇത്തരമൊരു സംഭവത്തിന് ഇടയാക്കിയത്. മഹാ മുംബൈ മെട്രോ ഓപറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഒഫിഷ്യല്‍ ഹാന്‍ഡിലില്‍ സമയോചിതമായി ഇടപെട്ട ജീവനക്കാരെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയായില്‍ പോസ്റ്റിട്ടതോടെയാണ് വീഡിയോ വൈറലായത്.