ന്യൂഡല്‍ഹി | അഹമ്മദാബാദ് വിമാനാപകടത്തിലെ അന്വേഷണത്തിലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സംഘവും. മറ്റ് കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം അഹമ്മദാബാദ് വിമാനാപകടം നടന്ന സ്ഥലം എന്‍ഐഎ സംഘവും സന്ദര്‍ശിച്ചു. പ്രാഥമിക വിലയിരുത്തലില്‍ മെക്കാനിക്കല്‍ തകരാറാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും, എല്ലാ കോണുകളും സമഗ്രമായി അന്വേഷിക്കുന്നതുവരെ സര്‍ക്കാര്‍ ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് എന്‍ഐഎയുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.
അട്ടിമറി സാധ്യത കേന്ദ്ര സര്‍ക്കാരും സംശയിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ലോക്കല്‍ പോലീസ് എന്നിവരും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.