ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളായ സോണിയയുടേയും രാഹുലിന്റേയും 700 കോടിയുടെ ആസ്തി കണ്ടുകെട്ടാനുള്ള നടപടികളുമായി സര്‍ക്കാര്‍. അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ആസ്തികളാണ് കണ്ടുകെട്ടുന്നത്.
സ്വത്തുവകകള്‍ നേരത്തെ തന്നെ അറ്റാച്ച് ചെയ്ത ഇഡി അത് കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. ഡല്‍ഹിയിലേയും മുംബൈയിലേയും ലഖ്‌നൗവിലേയും രജിസ്ട്രാര്‍ ഓഫ് പ്രോപ്പര്‍ട്ടിക്ക് ഇത് സംബന്ധിച്ച് ഇഡി നോട്ടീസ് നല്‍കുകയും ചെയ്തു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സുമന്‍ ദുബെ, സാം പിത്രോഡ എന്നിവരാണ് കേസിലുള്‍പ്പെട്ടത്. അസോസിയറ്റ്ഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടിയുടെ ആസ്തി അനധികൃതമായി കൈക്കലാക്കി എന്നതാണ് കേസ്.