ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തികപ്രതിസന്ധിയെന്ന് പോലീസ്

National RoundUp

സാമ്പത്തികപ്രതിസന്ധിമൂലം നാലുമക്കളെ കിണറ്റിലെറിഞ്ഞശേഷം യുവതിയും കിണറ്റില്‍ച്ചാടി മരിച്ചു. ഗുജറാത്തിലെ ധ്രോള്‍ താലൂക്കിലെ സുമ്ര ഗ്രാമത്തിലാണ് സംഭവം. സാമ്പത്തികപ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

32 വയസ്സുള്ള ഭാനുബെന്‍ തോറിയയുടെയും മൂന്ന് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെയും മൃതദേഹമാണ് കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഭാനുബെന്‍ തോറിയയടക്കം കുട്ടികളായ റിത്വിക് (3), ആനന്ദി (4), അജു (8), ആയുഷ് (10) എന്നിരാണ് മരണപ്പെട്ടത്. സാമ്പത്തിക സ്ഥിതി മോശമാണെന്നും കുട്ടികളെ പരിപാലിക്കാനോ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനോ കഴിയില്ലെന്ന് ഭാനുബെന്‍ തോറിയ പറഞ്ഞിട്ടുള്ളതായും ബന്ധുവായ മുംഗാഭായ് ടോറിയ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here