ന്യൂഡല്‍ഹി | പഞ്ചാബിലെ ആദംപൂര്‍ വ്യോമത്താവളം നശിപ്പിച്ചൂവെന്ന പാകിസ്ഥാന്‍ അവകാശവാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂര്‍ സന്ദര്‍ശിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. ‘ഓപ്പറേഷന്‍ സിന്ദൂറി’നുശേഷം പാകിസ്ഥാന്‍ നടത്തിയ ഒരു ആക്രമണത്തില്‍ ആദംപൂര്‍ സായുധ സേനാത്താവളത്തെ നശിപ്പിച്ചുവെന്ന് അവകാശപ്പെട്ടതോടെയാണ് ഇന്ന് മോദി ആദംപൂരില്‍ സന്ദര്‍ശനം നടത്തിയത്. അത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്ന വ്യക്തമായ സന്ദേശമായി മാറുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം, പ്രധാനമന്ത്രി മോദി സായുധ സേനാംഗങ്ങളുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.