ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്ല സിഇഒ എലോണ്‍ മസ്‌കും അടുത്തിടെ ഫോണിലൂടെ ഒരു തുടര്‍ സംഭാഷണം നടത്തി. ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ ആരംഭിച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. എക്സിലെ ഒരു പോസ്റ്റില്‍, സാങ്കേതികവിദ്യയിലും നവീകരണത്തിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് തങ്ങളുടെ സംഭാഷണം കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി മോദി എഴുതി.
‘@elonmusk-നോട് സംസാരിക്കുകയും ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഞങ്ങളുടെ മീറ്റിംഗില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ മേഖലകളില്‍ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,’ – മോഡി തന്റെ കുറിപ്പില്‍ എഴുതി.
താരിഫ് ഭീഷണികള്‍ക്കിടയില്‍ യുഎസ് കമ്പനികളുമായുള്ള പങ്കാളിത്തം ശക്തമാണെന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും പ്രധാനമന്ത്രിയുടെ ഈ സന്ദേശം ഉറപ്പുനല്‍കുന്നുണ്ട്.
ഇന്ത്യയില്‍ ഒരു നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ടെസ്ല ഒരുങ്ങുന്ന സമയത്താണ്
സിഇഒ എലോണ്‍ മസ്‌കുമായി മോദി സംഭാഷണം നടത്തിയതും. അതേസമയം സ്റ്റാര്‍ലിങ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്തിന് പരിചയപ്പെടുത്തുന്നതിനായി റിലയന്‍സ് ജിയോ സ്പേസ് എക്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഔദ്യോഗികമായി നല്‍കുന്നത്.