കോഴിക്കോട്: കോരങ്ങാട് അങ്ങാടിയില്‍ നിന്നും ചായയുടെ പലഹാരം വാങ്ങാന്‍ 80 രൂപ ഷഹബാസിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് പോയിരുന്നു പിതാവ് ഇഖ്ബാല്‍. എന്നാല്‍ പലഹാരം വാങ്ങാനിറങ്ങിയ ഷഹബാസിനെ കൂട്ടുകാര്‍ വന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് കൂട്ടുകാരോടൊപ്പം ഷഹബാസ് പോയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതരമായി പരുക്കേറ്റതും പിന്നേട് മരണം ജീവന്‍ കവര്‍ന്നതും.
ചുങ്കത്തെ തറവാട് വീടിനോട് ചേര്‍ന്ന് പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ കോരങ്ങാടുള്ള വാടക വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം താമസം. മകന്‍ നഷ്ടമായതിന്റെ ആഘാതത്തിലും തീരാ ദുഃഖത്തിലും വിറങ്ങലിച്ച് നില്‍ക്കുകയാണ് ഷഹബാസിന്റെ മാതാപിതാക്കളും ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. മോഡല്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു ഷഹബാസിന്.
പ്രവാസിയായിരുന്ന ഇക്ബാല്‍ ഇപ്പോള്‍ കൂലിപ്പണിയെടുത്താണ് ജീവിതം നയിക്കുന്നത്. നാലുമക്കളില്‍ മൂത്തയാളാണ് ഷഹബാസ്. ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മ
ദ്രാസയിലെ പൊതുദര്‍ശനത്തിനുശേഷം കിടവൂര്‍ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം.