ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ ‘വെള്ളംകുടിപ്പിച്ച്’ ഇന്ത്യ. സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറിയതോടെ പാക്കിസ്ഥാനില്‍ വെള്ളംകിട്ടാതാകുമെന്ന് തിരിച്ചറിഞ്ഞ് നിലവിളിക്കുന്ന പാക്കിസ്ഥാന് വെള്ളംകൊടുത്താണ് ഇന്ന് മറുപടി നല്‍കിയത്.
മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടാണ് ഇന്ത്യന്‍ തിരിച്ചടി. ഇതോടെ ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. പാകിസ്താന് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.
പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര അലര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് നല്കി. അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞൊഴുകി വന്നതോടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഷ്ടപ്പെടുകയാണ് തങ്ങളെന്നാണ് പാക് അധിനിവേശ കശ്മീരിലെ നിവാസികള്‍ മാധ്യമങ്ങളോട് പറയുന്നു. ഉറി ഡാം തുറന്നുവിട്ടപോലെ നാളെ എന്തുപണിയാകും നല്കുമെന്നറിയാതെ ആശങ്കയിലാണ് പാക്കിസ്ഥാന് ഭരണകൂടം.