ധാക്ക | വടക്കന്‍ ധാക്കയിലെ ഒരു സ്‌കൂള്‍ കാമ്പസിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബിജിഐ വിമാനം ഇന്ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കാമ്പസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും പൊള്ളലേറ്റ വിദ്യാര്‍ത്ഥികളാണ്. തകര്‍ന്നുവീണ എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആര്‍മിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here