ഇസ്‌ളാമാബാദ് | പാക്കിസ്ഥാനിലെ ലാഹോറിലെ വാള്‍ട്ടണ്‍ റോഡ് പ്രദേശത്ത് ഇന്ന് രാവിലെ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. പോലീസും സുരക്ഷാ സേനയും ഉടന്‍ തന്നെ പ്രദേശത്തെത്തി, പ്രദേശം അടച്ചുപൂട്ടി, അന്വേഷണം ആരംഭിച്ചു. ലാഹോറിനടുത്തുള്ള ഈ ആക്രമണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റതായും ഒരു ഉപകരണത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായും പാക് ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി സ്ഥിതീകരിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ സൈനിക നടപടി നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സ്‌ഫോടനങ്ങള്‍ നടന്നത്. ജനം പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെ രാത്രിയോടെ 14 ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ മിസൈല്‍ ആക്രമണത്തിന് തുനിഞ്ഞതായും അതേത്തുടര്‍ന്ന് ഇന്ത്യയുടെ പ്രഹരമാണ് ലാഹോറില്‍ നടന്നതെന്നും ഇന്ത്യയും ഇപ്പോള്‍ സ്ഥിതീകരിച്ചു. ലാഹോറിലെ ചൈനീസ് നിര്‍മ്മിത എയര്‍ഡിഫെന്‍സ് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ബോംബിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here