നേപ്പാള്‍ | മുന്‍ രാജാവിനെതിരെ നടപടിയെടുക്കാന്‍ സിപിഎന്‍-യുഎംഎല്ലില്‍ നിന്ന് ഒലി ഭരണകൂടത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന് മാധ്യമ റിപ്പോര്‍ട്ട്. മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായെ അറസ്റ്റ് ചെയ്യണമെന്നാണ് ഭരണ സഖ്യം ആവശ്യപ്പെടുന്നത്.
അശാന്തിക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഗ്യാനേന്ദ്ര ഷായെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
രാജവാഴ്ചയെ അനുകൂലിക്കുന്ന പ്രകടനങ്ങള്‍ക്കിടെയുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളെത്തുടര്‍ന്നാണ് മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായെ അറസ്റ്റ് ചെയ്യണമെന്ന് നേപ്പാളിലെ ഭരണ സഖ്യം ആവശ്യപ്പെടുന്നത്. ഗ്യാനേന്ദ്ര ഷായെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേപ്പാളിലെ പ്രതിനിധിസഭയില്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍-യുഎംഎല്‍) അംഗങ്ങളും നേപ്പാളി കോണ്‍ഗ്രസും ഞായറാഴ്ച ഉന്നയിച്ചു. വെള്ളിയാഴ്ച കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും വലിയ തോതിലുള്ള രാജവാഴ്ചയെ അനുകൂലിക്കുന്ന പ്രകടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കാനുള്ള ആഹ്വാനം വന്നത്.