ന്യൂഡല്‍ഹി | റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 7 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു പാലം റെയില്‍ പാളത്തിലേക്ക് തകര്‍ന്ന് വീണതിനെത്തുടര്‍ന്നാണ് അപകടം. മോസ്‌കോയില്‍ നിന്ന് ക്ലിമോവ് പട്ടണത്തിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് വൈഗോണിഷ്‌സ്‌കി ജില്ലയില്‍ വച്ച് അപകടത്തില്‍പെട്ടത്. ഒരു പാലത്തിന്റെ വലിയ ഭാഗങ്ങള്‍ പാളത്തിലേക്ക് നിലംപതിക്കയായിരുന്നു. ബ്രയാന്‍സ്‌ക് മേഖല ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് റഷ്യയുടെ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.
Home NEWS International പാലം നിലംപതിച്ചു; റഷ്യയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 7 പേര്‍ മരിച്ചു; 30 പേര്‍ക്ക്...