ജറുസലേം | ഇറാന്റെ പടിഞ്ഞാറന്‍ കെര്‍മന്‍ഷാ മേഖലയിലെ ഒരു സൈനിക താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഇറാനിയന്‍ എഎച്ച്-1 ആക്രമണ ഹെലികോപ്റ്ററുകള്‍ നശിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം. ടാര്‍മാക്കില്‍ ഹെലികോപ്റ്ററുകള്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ വ്യോമസേന പുറത്തുവിട്ടു.

ഷാ കാലഘട്ടത്തില്‍ ഇറാന്‍ വാങ്ങിയ ബെല്‍ എഎച്ച്-1 സൂപ്പര്‍കോബ്രാസ് ഹെലികോപ്റ്ററുകളാണ് തകര്‍ത്തത്. ഇസ്രായേലി വിമാനങ്ങളെ തടയാന്‍ തയ്യാറെടുക്കുകയായിരുന്ന വിമാനങ്ങളാണ് നശിപ്പിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതിനിടെ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടുന്നത് മേഖലയില്‍ സമഗ്രമായ യുദ്ധത്തിന് കാരണമാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഹെലികോപ്റ്ററുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here