ടെല്‍ അവീവ്| ലബനനില്‍ കര യുദ്ധത്തിന് ഇസ്രയേല്‍ നടപടി തുടങ്ങി. കര ആക്രമണത്തിന്റെ മുന്നോടിയായി വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെല്‍സി ഹാലേവി വ്യക്തമാക്കി. ഹിസ്ബുല്ല ഇസ്രയേല്‍ ലക്ഷ്യമാക്കി തൊടുത്ത മിസൈലുകള്‍ക്കുള്ള മറുപടിയാണ് സൈനിക മേധാവിയുടെ പ്രഖ്യാപനം.

കരയുദ്ധത്തിന്റെ സാധ്യത പരിശോധിക്കാന്‍ പ്രതിരോധ മന്ത്രി യോആവ് ഗാലന്റ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ ലബനനിലെ കൂട്ടക്കുരുതിക്കു പിന്നാലെ, ഉത്തര ഭാഗത്തേക്കുകൂടി ഇസ്രയേല്‍ വ്യോമാക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏതു നിമിഷവും ലെബനനിലേക്കു പ്രവേശിക്കാന്‍ സജ്ജമായി സൈനിക വിന്യാസവും തുടങ്ങിയിട്ടുണ്ട്. വടക്കന്‍ അതിര്‍ത്തിയിലേക്ക് കരുതല്‍ സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും നടപടി തുടങ്ങിയതോടെ മറ്റൊരു യുദ്ധം കൂടി ആസന്നമായിരിക്കയാണ്. സുരക്ഷിത സ്ഥാനം തേടി ദക്ഷിണ ലബനനില്‍ നിന്്‌നും ജനങ്ങളുടെ കൂട്ട പാലായനം തുടരുകയാണ്.

കര ആക്രമണത്തിനു പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേല്‍ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇസയേല്‍ ചാരസംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി ഹിസ്ബുല്ലയും ആകാശത്തുവച്ചു തന്നെ അതിനെ തകര്‍ത്തതായി ഇസ്രയേലും അവകാശപ്പെട്ടിരുന്നു.

ഇതാദ്യമായിട്ടാണ് ലബനനില്‍ നിന്നു തൊടുത്ത ഒരു മിസൈല്‍ (ഖദര്‍ 1) ഇസ്രായേല്‍ തലസ്ഥാനത്തെത്തുന്നത്. അമ്പതോളം ചെറു മിസൈലുകളും ഹിസ്ബുല്ല വിക്ഷേപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേല്‍ നടത്തിയ പേജര്‍- വാക്കിടോക്കി സ്‌ഫോടന പരമ്പരയോടെയാണ് സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നത്. ഇതിനുള്ള പദ്ധതികള്‍ തയാറാക്കിയത് മൊസാദ് ആസ്ഥാനത്തുനിന്നാണെന്ന് ഹിസ്ബുള്ള ആരോപിച്ചിരുന്നു.

Israel prepares for possible ground assault in Lebanon, military chief says. According to Lebanese health minister, at least 51 killed and 220 wounded in Israeli air raids.

LEAVE A REPLY

Please enter your comment!
Please enter your name here