ജറുസലം | ഒരു മാസം മുമ്പ് തൊടുത്തുവിട്ട ഇറാന്റെ മിസൈലിനു അതേ നാണയത്തില്‍ മറുപടി നല്‍കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ശനിയാഴ്ച രാവിലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ടെഹ്‌റാന്‍ വിമാനത്താവളത്തിനു സമീപം അടക്കം സ്‌ഫോടനമുണ്ടായിട്ടാണ് റിപ്പോര്‍ട്ട്്.

ഒക്‌ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനുനേരെ 180 ല്‍ അധികം മിസൈലുകള്‍ അയച്ചത്. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ഇസ്രയേലിന്റെ നീക്കം. സിറിയയിലെ സൈനിക കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. സിറിയന്‍ ഔദ്യോഗിക മാധ്യമമായ സന ന്യൂസ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here