ടെഹ്റാന്‍ | ഇസ്രായേല്‍ ആക്രമണത്തില്‍ ഉന്നത ഇറാനിയന്‍ സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, മേജര്‍ ജനറല്‍ ആമിര്‍ ഹതാമിയെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ കരസേനയുടെ ചീഫ് കമാന്‍ഡറായി നിയമിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഹതാമി മുമ്പ് 2013 മുതല്‍ 2021 വരെ ഇറാന്റെ പ്രതിരോധ മന്ത്രിയായിരുന്നു.

ഇറാന്റെ തലസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ രാജ്യത്തിന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) തലവന്‍ ജനറല്‍ മുഹമ്മദ് ഹൊസൈന്‍ ബാഗേരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്. ഔദ്യോഗിക ഉത്തരവ് പ്രകാരം, മേജര്‍ ജനറല്‍ ആമിര്‍ ഹതാമിയുടെ ‘സമര്‍പ്പണം, കഴിവ്, അനുഭവം’ എന്നിവയാണ് നിയമനത്തിന് അടിസ്ഥാനമെന്ന് ആയത്തുള്ള അലി ഖമേനിയുടെ പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here