അബുദാബി | ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഹംദാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തുന്നത്. യുഎഇയിലെ നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഉന്നതതല ബിസിനസ് പ്രതിനിധി സംഘം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. പ്രധാനമന്ത്രിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തും.