മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിന് 2025 ലെ രസതന്ത്ര നൊബേല്‍ സമ്മാനം സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവര്‍ക്കു ലഭിച്ചു.
ഇവര്‍ വികസിപ്പിച്ചെടുത്ത തന്മാത്രകള്‍ക്ക് (മെറ്റല്‍ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകള്‍) അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാന്‍ കഴിയുന്ന വലിയ അറകളുണ്ട്. മരുഭൂമിയിലെ വായുവില്‍ നിന്ന് ജലം ശേഖരിക്കാനും, വെള്ളത്തില്‍ നിന്ന് മലിനീകാരികളെ വേര്‍തിരിച്ചെടുക്കാനും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കാനും, ഹൈഡ്രജന്‍ സംഭരിക്കാനും ഗവേഷകര്‍ ഇവ ഉപയോഗിച്ചിട്ടുണ്ടെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വ്യക്തമാക്കി. സ്വീഡിഷ് രസതന്ത്രജ്ഞനും സംരംഭകനുമായ ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ സമ്മാനം സ്ഥാപിച്ചത്. സാഹിത്യം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളില്‍ സമ്മാനം നല്‍കാറുണ്ട്. 1968 ലാണ് ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനു നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയത്.
2025 chemistry nobel prize for developing Metal organic Frameworks (MOFs) with versatile applications