ന്യൂയോര്‍ക്ക് | ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്ന് ആരോപിച്ച് മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷിക പരിപാടിയില്‍ ഇന്ത്യന്‍ വംശജയുടെ പ്രതിഷേധം. നിലവിലെ മൈക്രോസോഫ്റ്റ് സിഇഒയും മുന്‍ സിഇഒമാരും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിക്കിടയില്‍ ആയിരുന്നു യുവതിയുടെ പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ യുവതിയെ പരിപാടി നടന്ന സ്ഥലത്തുനിന്നും പുറത്താക്കി.
ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്നാണ് വാനിയ അഗര്‍വാള്‍ എന്ന ഇന്ത്യന്‍ വംശജരായ യുവതി പ്രതിഷേധത്തിനിടെ ആരോപിച്ചത്. മൈക്രോസോഫ്റ്റ് ബ്യൂറോക്രറ്റ്‌സ് ആണെന്നും വംശഹത്യയ്ക്ക് കൂട്ടുനിന്നു എന്നും മുദ്രവാക്യം വിളിച്ചു കൊണ്ടായിരുന്നു വാര്‍ഷിക പരിപാടിയില്‍ യുവതി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായ പരിപാടിയില്‍ വച്ചായിരുന്നു ഇന്ത്യന്‍ വംശജയുടെ ഈ പ്രകടനം. ഇതിന് പിന്നാലെ താന്‍ കമ്പനിയില്‍ നിന്നും രാജിവെക്കുകയാണെന്ന് യുവതി സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.