ന്യൂഡല്‍ഹി | ഇന്ത്യ ശ്രീലങ്ക ബന്ധത്തില്‍ നിര്‍ണ്ണായകമായി പ്രതിരോധ സഹകരണ കരാര്‍. ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണത്തില്‍ കൈകോര്‍ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനവേളയിലൂടെ നടപ്പാകുന്നത്.
നരേന്ദ്രമോഡിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രതിരോധ സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇതിനു പുറമേ ആറു കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പരബന്ധിതവും പരസ്പര ആശ്രയത്വത്തിലുള്ളതും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നല്‍കി വന്ന പിന്തുണയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് ദിസ്സനായകെ
നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒരു പ്രവര്‍ത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.