തിരുവനന്തപുരം | തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ മാത്രമല്ല, തോല്‍ക്കുന്നവരും വികസന സംരംഭങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിജയിച്ചവരും പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളും ഐക്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം നവീകരിച്ച ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിറയിന്‍കീഴില്‍ കൂടുതല്‍ വികസനം ആവശ്യമാണെങ്കില്‍, പ്രധാനമന്ത്രിയുടെയും റെയില്‍വേ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി അത് നടപ്പിലാക്കുമെന്നും സുരേഷ്‌ഗോപി പറയുന്നു. റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറിക്കഴിഞ്ഞാല്‍, പ്രധാനമന്ത്രിക്ക് അത്തരം പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാനുള്ള ദൃഢനിശ്ചയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here