ന്യൂഡല്‍ഹി | ഇന്ന് (ചൊവ്വ) മുംബൈയില്‍ എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 2.4 ശതമാനം വരെ ഉയര്‍ന്ന് ഏപ്രില്‍ 2 ന്റെ ക്ലോസിംഗ് ലെവലിനെ മറികടന്നു. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ ആഗോളതലത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ മറികടന്ന ആദ്യത്തെ പ്രധാന ഓഹരിവിപണിയായി ഇന്ത്യ മാറി. താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ ഇക്വിറ്റികളുടെ വിശാലമായ ഒരു വിഭാഗം ഇപ്പോഴും 3 ശതമാനത്തിലധികം ഇടിവിലാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ മൂലമുണ്ടായ ചാഞ്ചാട്ടത്തിനിടയില്‍ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളെ ആപേക്ഷിക സുരക്ഷിത താവളമായി കണ്ടതാണ് ഇന്ത്യന്‍ ഓഹരിവിപണിയെ കരകയറ്റിയത്. ചൈന-അമേരിക്കന്‍ വ്യാപാര യുദ്ധം ചൈനയ്ക്ക് ബദല്‍ ഉല്പാദന കേന്ദ്രമായി ഇന്ത്യയെ ഉയര്‍ന്നുവരികയാണ്. ട്രംപിനെ പ്രകോപിച്ചുകൊണ്ട് ചൈന പ്രതികരിച്ചതും ഇന്ത്യയാകട്ടെ സമവായ പാത കണ്ടെത്തിയ നീക്കം നടത്തിയതുമാണ് ഗുണകരമായത്്.
മികച്ച ആഭ്യന്തര വളര്‍ച്ചയും ചൈനയില്‍ നിന്ന് അകന്നു നിന്നുകൊണ്ട് വിതരണ ശൃംഖല മെച്ചപ്പെടുത്തിയതും ഇന്ത്യന്‍ ഓഹരികളെ സുരക്ഷിതമെന്ന വിലയിരുത്തല്‍ സൃഷ്ടക്കപ്പെട്ടതും ഗുണകരമായതായി ട്രേഡിംഗ് അനലിസ്റ്റുകള്‍ പറയുന്നു.