ഗാസ | ഹമാസിന്റെ മുതിര്‍ന്ന നേതാവായ ഡോ. ഖലീല്‍ അല്‍-ഹയ്യയ്ക്കെതിരെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വധശ്രമം നടന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഹമാസ്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഇസ്രായേല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളുടെ കെണിയില്‍ വീഴരുതെന്ന് ഹമാസ് അഭ്യര്‍ത്ഥിച്ചു. ഇറാനുമായുള്ള സംഘര്‍ഷത്തിനിടയിലും ഗാസ മുനമ്പിലുടനീളം ഹമാസും ഇസ്രായേല്‍ സേനയും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക നേതാക്കകള്‍ക്കുവേണ്ടി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡുകള്‍ അനുശോചന പ്രസ്താവന പുറത്തിറക്കി.
Home NEWS International ദോഹയില്‍ ഡോ. ഖലീല്‍ അല്‍-ഹയ്യയ്ക്കെതിരെ വധശ്രമം നടന്നുവെന്ന അഭ്യൂഹങ്ങള്‍ ഹമാസ് നിഷേധിച്ചു