കണ്ണൂര്‍ | മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. ആര്‍ വി മേട്ട, കാക്കോത്ത് മേഖലയിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. തൂണിലും തുരുമ്പിലും ഉള്ള ദൈവത്തെ പോലെ ആണ് പി. ജയരാജനെന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസുകളിലുംഎന്നെന്നും നിറഞ്ഞുനില്‍ക്കും ഈ സഖാവ്’ എന്നാണ് ഒരു ബോര്‍ഡിലെ വാചകങ്ങള്‍.