റിനാഗര്‍ | ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ടെമ്പോ ട്രാവലര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ദോഡ-ബരത്ത് റോഡിലെ പോണ്ട പ്രദേശത്ത് JK06-4847 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ടെമ്പോ ട്രാവലറാണ് കൊക്കയിലേക്ക് വീണത്.

സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മു ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ‘പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ സഹായവും വൈദ്യസഹായവും നല്‍കിവരുന്നു. മുഴുവന്‍ പ്രക്രിയയും ഡിസി വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുന്നു’ – കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here