റാഞ്ചി | ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ രണ്ട് പെണ്‍മക്കളെയും ഒരു മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പിര്‍ടാന്‍ഡിലെ ഹര്‍ലാഡിഹ് ഒപി പ്രദേശത്തിന് കീഴിലുള്ള മഹേഷ്ലിട്ടി ഗ്രാമത്തില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തിന്റെ വാര്‍ത്ത പരന്നയുടന്‍ നൂറുകണക്കിന് ആളുകള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഖുക്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 36 കാരനായ സനൗള്‍ അന്‍സാരി തന്റെ 12 വയസ്സുള്ള മകള്‍ അഫ്രീന്‍ പര്‍വീന്‍, 8 വയസ്സുള്ള സൈബ നാസ്, 6 വയസ്സുള്ള മകന്‍ സഫൗള്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം സനൗള്‍ അന്‍സാരി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.