തിരുവനന്തപുരം | തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെയാണ്
ശ്രീചിത്രയില്‍ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്.

എന്നാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ നടക്കും.ചെറിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം സാങ്കേതിക പരിഹാരം ഉണ്ടാകും- സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇന്നും ശസ്ത്രക്രിയ മുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. യോഗം പൂര്‍ത്തിയായ ഉടനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്.

ശസ്ത്രക്രിയ മാറ്റിവച്ചവര്‍ക്കുള്ള പുതിയ തീയതി അറിയിച്ചിട്ടില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതാണ് ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീര്‍ന്നെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

LEAVE A REPLY

Please enter your comment!
Please enter your name here