വാഷിങ്ടന്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് വീണ്ടും അച്ഛനായി. പതിനാലാമത്തെ കുഞ്ഞാണ് ഇപ്പോള്‍ ജനിച്ചത്. മസ്‌കിന്റെ ഇപ്പോഴത്തെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസാണ് കുട്ടിക്ക് ജന്മം നല്‍കിയത്. കുഞ്ഞിന്റെ പേര് സെല്‍ഡന്‍ ലൈക്കര്‍ഗസ്സ്. ഇക്കാര്യം സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മക്‌സും ഷിവോണ്‍ സിലിസും സ്ഥിതീകരിച്ചിട്ടുണ്ട്.
നേരത്തെയുള്ള മൂന്ന് പങ്കാളികളില്‍ മസ്‌കിന് 12 മക്കളാണ് ഉള്ളത്. ആദ്യ ഭാര്യയില്‍ ആറ് കുട്ടികളും കനേഡിയന്‍ ഗായികയായ ഗ്രിംസില്‍ മൂന്ന് കുട്ടികളുണ്ട്. ജസ്റ്റിന്‍ വില്‍സണില്‍ ജനിച്ച ആദ്യ കുട്ടി മരിച്ചുപോയിരുന്നു. ഇപ്പോള്‍ പ്രസവിച്ച ഷിവോണ്‍ സിലിസിലില്‍ നേരത്തെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. ഇതില്‍ 2024ല്‍ ജനിച്ച അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസം തന്നെയാണ് നാലാമത്തെ കുട്ടിയും ജനിച്ചിരിക്കുന്നത്.