ചെന്നൈ | ഫെമ നിയമം ലംഘിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)റെയ്ഡ്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ഗോകുലം ഗോപാലനെ അന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത്.
ആയിരംകോടിയുടെ തട്ടിപ്പ് നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണ് ഗോകുലത്തിനെതിരേ ഇഡി അന്വേഷണമെന്നാണ് മറുപക്ഷം പറയുന്നത്.