മ്യാന്മറിന്റെ തെക്കന്‍ തീരത്തിന് സമീപം കനത്ത ഭൂകമ്പം. 6.0 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം രാവിലെ 8.40 നാണ് ഉണ്ടായത്. തായ്ലന്ഡിലെ തക് പ്രവിശ്യയിലെ ഫോപ് ഫ്ര ജില്ലയില്‍ നിന്ന് ഏകദേശം 289 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിട്ടായിരുന്നു പ്രഭവകേന്ദ്രം.
മ്യാന്മറിന്റെ തെക്കന്‍ തീരത്തിന് സമീപം രാവിലെ 8.57 നും 10.46 നും യഥാക്രമം 3.6 ഉം 4.4 ഉം തീവ്രതയോടെ രണ്ട് തുടര്‍ചലനങ്ങള്‍ ഉണ്ടായി. നോന്തബുരിയിലും ബാങ്കോക്കിലും ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയായില്‍ ജനങ്ങള്‍ കുറിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബാങ്കോക്കിലും സോഷ്യല്‍ മീഡിയയിലെ ആളുകള്‍ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ബാങ് സൂവില്‍, ബുറനയോതിന് സ്കൂളില്‍ ഭൂചലനം അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസിനു പുറത്തേക്കിറങ്ങി ഓടി. നിരവധി ഓഫീസ് കെട്ടിടങ്ങളുള്ള സുഖുംവിറ്റിലും ഓഫീസ് ജീവനക്കാര്‍ സുരക്ഷയ്ക്കായി ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.